ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് ഉഡ്ത പഞ്ചാബ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ആലിയാ ഭട്ടിന്റെ അഭിനയത്തിനെ വിമര്‍ശിച്ച് നടി നീതു ചന്ദ്ര രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ ജനതയെ ചിത്രത്തില്‍ നല്ല രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നതെന്നും ആലിയയുടെ കഥാപാത്രം ഒട്ടും യോജിക്കുന്നില്ലെന്നുമായിരുന്നു നീതു ചന്ദ്രയുടെ വിമര്‍ശനം. ഇതിനു മറുപടിയുമായിട്ട് ഇപ്പോള്‍ ആലിയാ ഭട്ട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ട്രെയിലർ മാത്രം കണ്ടിട്ട് സിനിമയെ വിമർശിക്കുന്നത് എങ്ങനെയാണ്? ട്രെയിലര്‍ മാത്രം കണ്ടിട്ടുള്ള വിലയിരുത്തലുകൾ ശരിയാകണമെന്നില്ല. ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. സിനിമ മുഴുവനായി കണ്ടതിനുശേഷമുള്ള അഭിപ്രായമാണെങ്കില്‍ പരിഗണിക്കാം - ആലിയാ ഭട്ട് പറഞ്ഞു.


പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുടെ കഥയാണ് ഉഡ്ത പഞ്ചാബിന്റെ പ്രമേയം. ഷാഹിദ് കപൂർ ആണ് നായകന്‍. ആലിയാ ഭട്ടിനു പുറമേ ചിത്രത്തില്‍ കരീനാ കപൂറും നായികയായിട്ടുണ്ട്. അഭിഷേക് ചൗബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.