വൈറലായി ആലിയ ഭട്ടിന്‍റെ പാട്ട് 'യെ ദിൽ ഹേ മുശ്ക്കിലി'ലെ ഗാനമാണ് ആലിയ പാടിയത്

മുംബൈ: രൺബീർ കപൂർ-ആലിയ ഭട്ട് പ്രണയബന്ധമാണ് ബോളിവുഡിലെ ഏറ്റവും ചൂടുള്ള വാർത്ത. പ്രണയം തുറന്നു പറഞ്ഞതിനുശേഷം ഇരുവരും ഒരുമിച്ചുള്ള നൂറുകണക്കിന് ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 'റാലിയ' എന്ന ടാഗോടുകൂടി ആരാധകർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

2018ലെ ഉമംഗ് സറ്റേജ് പരിപാടിയിൽ ആലിയ പാടിയ ​ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രൺബീർ കപൂറിന്റെ ഹിറ്റ് ചിത്രമായ 'യെ ദിൽ ഹേ മുശ്ക്കിലി'ലെ ഗാനമാണ് ആലിയ പാടിയത്. സംവി​ധായകൻ കരൺ ജോഹർ, അവതാരകനും നടനുമായ മനീഷ് പോൾ എന്നിവർക്കൊപ്പമാണ് ആലിയ ഈ ​ഗാനം ആലപിച്ചത്. 

View post on Instagram

ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താൻ ആലിയയുമായി പ്രണയത്തിലാണെന്ന് കാര്യം രൺബീർ വെളിപ്പെടുത്തിയത്. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ തനിക്ക് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആലിയയും തുറന്ന് പറഞ്ഞിരുന്നു. മറ്റ് താരങ്ങളെപോലെ പ്രണയം നിഷേധിക്കാനൊന്നും മുതിരാതെ ഇരുവരും ഇഷ്ടത്തിലാണെന്ന വിവരം ഏവരെയും അറിയിക്കുകയായിരുന്നു. അതുക്കൊണ്ടുതന്നെ രൺബീർ -ആലിയ പ്രണയത്തിന്റെ വാർത്തകൾക്കായി ഒരേപോലെ കാതോർത്തിരിക്കുകയാണ് ആരാധകരും ബി-ടൗണും.