രണ്‍ബിറിനെ കുറിച്ച് വാതോരാതെ സംസാരിച്ച് ആലിയ
രണ്ബിറും ആലിയയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയൻ മുഖര്ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള് ഇരുവരും പൂര്ത്തിയാക്കിയിരിക്കുകയാണ്. അതേസമയം ഇരുവരും തമ്മില് ഡേറ്റിംഗിലാണെന്നും ഗോസിപ്പുകള് വരുന്നു. രണ്ബിര് കപൂറിനെ കുറിച്ചുള്ള അഭിനയം വളരെ രസകരമാണെന്നാണ് ആലിയ ഭട്ട് ഒരു അഭിമുഖത്തില് പറഞ്ഞതും.
വലിയ ഒരു ഷെഡ്യൂളായിരുന്നു കഴിഞ്ഞത്. പക്ഷേ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഒപ്പം ജോലി ചെയ്യുമ്പോള് അതിന്റെ ബുദ്ധിമുട്ട് അറിയില്ലല്ലോ? സംവിധായകൻ അയൻ എന്റെ അടുത്ത സുഹൃത്തായി മാറിയിരിക്കുകയാണ്. രണ്ബിറിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം കഥാപാത്രമായി മാറുന്നതു തന്നെ അമ്പരപ്പിക്കുന്നതാണ്. ഒരുമിച്ച് ജോലി ചെയ്തപ്പോള് ഞാൻ വിചാരിച്ചതുപോലെ തന്നെയെന്ന് മനസ്സിലായി. രണ്ബിര് വിസ്മയിപ്പിക്കുന്ന നടൻ മാത്രമല്ല, അങ്ങനത്തെ മനുഷ്യൻ കൂടിയാണ്. അയനും രണ്ബിറിനുമൊപ്പമുള്ള സിനിമ സെറ്റ് ഗംഭീരമാണ്- ആലിയ പറയുന്നു. അമിതാഭ് ബച്ചനും ബ്രഹ്മാസ്ത്രയില് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
