കംഗുവ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ സൂര്യയുടെ പരാമർശം.

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ പുതിയ പാർട്ടി തമിഴക വെട്രി കഴകത്തിന് ആശംസകളുമായി നടൻ സൂര്യ. എന്റെ സ്നേഹിതൻ പുതിയ യാത്ര തുടങ്ങുന്നു. എല്ലാ ആശംസകളും നേരുന്നുവെന്നാണ് സൂര്യയുടെ ആശംസാവാചകങ്ങൾ. കംഗുവ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ സൂര്യയുടെ പരാമർശം. വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് നാലിനു ശേഷമാണു യോഗം.

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live