Asianet News MalayalamAsianet News Malayalam

'മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടത്, ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം': മന്ത്രി ബിന്ദു

ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നത് വൈകിയിട്ടില്ലെന്നും മന്ത്രി വിശദമാക്കി.  
 

Allegation against Mukesh should looked into whoever committed crime should be punished Minister Bindu
Author
First Published Aug 26, 2024, 2:34 PM IST | Last Updated Aug 26, 2024, 2:34 PM IST

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ആർക്കെതിരെ ആരോപണം വന്നാലും പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നത് വൈകിയിട്ടില്ലെന്നും മന്ത്രി വിശദമാക്കി.  

Latest Videos
Follow Us:
Download App:
  • android
  • ios