അധികം വൈകാതെ തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ദുബായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം സിനിമ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അധികം വൈകാതെ തന്നെ മലയാളം സിനിമയില്‍ അഭിനിയക്കുമെന്നും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ പറഞ്ഞു. മലയാളത്തില്‍ മോഹന്‍ലാലാണ് തന്റെ പ്രിയപ്പെട്ട നടനെന്ന് അല്ലു പറഞ്ഞു.

എത്ര തവണ പരാജയപ്പെട്ടാലും പരിശ്രമിച്ചുകൊണ്ടിരിക്കാനുള്ള മനസാണ് ഒരു നടനെന്ന നിലയില്തന്റെ ഏറ്റവും വലിയ ശക്തിയെനന്ന് അല്ലു അര്‍ജുന്‍ പറയുന്നു.