സംവിധാനം രചന നിര്‍വഹിച്ചിരിക്കുന്നത് വി.സി അഭിലാഷ്

തിരുവനന്തപുരം: ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹമാക്കിയ ആളൊരുക്കം നാളെ തിയേറ്ററുകളിലെത്തും.വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളി ലോനപ്പനാണ്. ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രമായി അഭിനയിച്ചതിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. 

വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പാടുന്നു എന്നതും ആളൊരുക്കത്തിനെ വേറിട്ടതാക്കുന്നു. ഇന്ദ്രന്‍സിന് പുറമെ കൊച്ചിയിലെ ആക്ട് ലാബിലെ കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് റോണ് റാഫേലാണ്.