'ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം തോന്നുന്നു. പെണ്‍കുട്ടികളുള്ള എല്ലാ അച്ഛന്മാര്‍ക്കും ഈ വികാരത്തിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്ന് കരുതുന്നു.'

രണ്ടാമതും അച്ഛനായതിന്‍റെ ആഹ്ളാദം പങ്കുവച്ച് അല്‍ഫോന്‍സ് പുത്രന്‍. ആദ്യത്തേത് ആണ്‍കുട്ടിയായിരുന്നെങ്കില്‍ രണ്ടാമത്തേത് പെണ്‍കുട്ടിയാണ്. ഒരു പെണ്‍കുഞ്ഞിന്‍റെ അച്ഛന്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം വന്നുചേര്‍ന്നതായി അനുഭവപ്പെടുന്നെന്നും ഈ വികാരം പെണ്‍കുട്ടികളുള്ള എല്ലാ അച്ഛന്‍മാര്‍ക്കും മനസിലാവുമെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനൊപ്പം കുഞ്ഞിന്‍റെ ചിത്രവും പങ്കുവച്ചിട്ടുണ്ട് അല്‍ഫോന്‍സ്.

സെപ്റ്റംബര്‍ 30 ഞായറാഴ്ച, എന്‍റെ ഭാര്യ അലീന അല്‍ഫോന്‍സ് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഡോക്ടര്‍ നസീറയ്ക്കും ശുശ്രൂഷിഷ നഴ്സുമാര്‍ക്കും നന്ദി. പ്രകൃതിയുടെ അനുഗ്രഹത്താല്‍ ഒരു സാധാരണ പ്രസവമായിരുന്നു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം തോന്നുന്നു. പെണ്‍കുട്ടികളുള്ള എല്ലാ അച്ഛന്മാര്‍ക്കും ഈ വികാരത്തിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്ന് കരുതുന്നു.

2015 ഓഗസ്റ്റിലായിരുന്നു അല്‍ഫോന്‍സിന്‍റെയും അലീനയുടെയും വിവാഹം. 2017 ഒക്ടോബറില്‍ മകന്‍ എഥാന്‍ ജനിച്ചു. പ്രമുഖ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ മകളാണ് അലീന.