തല നരയ്‍ക്കാനും മുഖത്ത് ചുളിവ് വീഴാനും പാടില്ലേ- വിമര്‍ശനവുമായി അമല

മാധ്യമങ്ങൾക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി അമല അക്കിനേനി. താരങ്ങളുടെ സ്വകാര്യത ചികയുന്ന മാധ്യമപ്രണത അവസാനിപ്പിക്കേണ്ട സമയമായെന്ന് അമല കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

മാധ്യമങ്ങൾ നടി ശ്രീദേവിയുടെ മരണവാര്‍ത്ത കൈകാര്യം ചെയ്‍ത രീതിയെ പരോക്ഷമായി വിമര്‍ശിച്ചാണ് അമല അക്കിനേനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീദേവിയുടെ മരണം ആഘോഷപൂര്‍വ്വം കൊണ്ടാടുകയായിരുന്നു പല മാധ്യമങ്ങളും. അന്പതാം വയസ്സിലും അവര്‍ സൗന്ദര്യം കാത്തുസൂക്ഷിച്ചതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പലതും.

മാന്യമായി വയസ്സായിരിക്കാൻ നിങ്ങൾ അനുവദിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് അമലയുടെ പോസ്റ്റ് തുടങ്ങുന്നത്. താരങ്ങളെപ്പോഴും സൈസ് സീറോ ആയിരിക്കണം. തല നരയ്‍ക്കാനും മുഖത്ത് ചുളിവ് വീഴാനും പാടില്ല. ഇത്തരം കാര്യങ്ങളാണ് മാധ്യമങ്ങള്‍ എപ്പോഴും അറിയേണ്ടതെന്നും അമല കുറ്റപ്പെടുത്തി.. അഭിമുഖങ്ങളിൽ നടിമാര്‍ നേരിടുന്ന സ്ഥിരം ചോദ്യങ്ങളെയും അമല വിമര്‍ശിക്കുന്നു. ഗോസിപ്പുളെക്കുറിച്ചും എന്ത് പാചകം ചെയ്യും തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമങ്ങൾക്ക് ചോദിക്കാനുള്ളതെന്നും അമല കുറിക്കുന്നു..തന്നെ ജീവിക്കാനനുവദിക്കൂ... തന്റെ സ്വകാര്യതയെ മാനിക്കൂ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അമലയുടെ പോസ്റ്റ് അവസാനിക്കുന്നത്...