അമലാ പോള്‍ വീണ്ടും തമിഴില്‍ സജീവമാകുന്നു. ധനുഷിന്റെ നായികയായിട്ടാമ് അമലാ പോള്‍ അഭിനയിക്കുന്നത്. വേലയലിത്താ പട്ടധാരിയുടെ  രണ്ടാം ഭാഗത്തിലാണ് അമലാ പോള്‍ നായികയാകുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ക്ലാപ്പടിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്താണ്.

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ വേലയില്ലാ പട്ടിധാരി 2014ലാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിലും അമലാ പോള്‍ തന്നെയായിരുന്നു നായിക. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സൗന്ദര്യ രജനീകാന്താണ്. ധനുഷ് ആണ് കഥയും സംഭാഷണവും എഴുതുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്‍തിരുന്നത് വേല്‍രാജ് ആണ്.

കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണുവും ധനുഷിന്റെ വണ്ടര്‍ ബാറും ചേര്‍ന്നാണ് വിഐപി 2 നിര്‍മ്മിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് സിനിമ പുറത്തിറങ്ങു. സീന്‍ റോള്‍ദനും അനിരുദ്ധും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.