കന്നടയില്‍ രണ്ടു ചിത്രങ്ങളാണ് അമലയുടെതായി പുറത്തിറങ്ങാന്‍ ഇരിക്കുന്നു. ധനുഷ് നായകുന്ന വാടാചെന്നൈലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. എം. എല്‍ വിജയിയുമായി വേര്‍പിരിഞ്ഞു എങ്കിലും താരം അതീവ സന്തോഷവതിയാണെന്നാണ് വാര്‍ത്തകള്‍.
ഇത്തവണ അമല തന്‍റെ 25 പിറന്നാള്‍ ആഘോഷിച്ചത് മലേഷ്യയില്‍. സഹോദരന്‍ അഭിജിത് പോളാണു പിറന്നാള്‍ ആഘോഷത്തില്‍ അമലയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
വിവാദങ്ങളില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്, തന്‍റെ ഏറ്റവും വലിയ ശക്തി, സഹോദരനാണ് എന്ന് എം എല്‍ വിജയുമായി വേര്‍പിരിയാന്‍ തീരുമാനിച്ച ശേഷം അമല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അമല തന്നെയാണു പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
