ചെന്നൈ: അമല പോളിന്‍റെ മുന്‍ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍ വിജയിയുടെ രണ്ടാം വധുവും മലയാള നടിയെന്ന് റിപ്പോര്‍ട്ട്. വിജയ് വീണ്ടും വിവാഹം കഴിക്കുന്നത് ഒരു മലയാള നടിയെയാണെന്ന് ചില സിനിമാ പ്രസിദ്ധീകരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

മലയാളത്തില്‍ നിന്ന് അടുത്തിടെ തമിഴിലെത്തിയ ഈ നടിയുമായി വിജയ് സൗഹൃത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ പിതാവും തമിഴ് നിര്‍മ്മാതാവുമായ എ.എല്‍ അളഗപ്പനാണ് രണ്ടാം വിവാഹത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതിനിടയില്‍ വിജയ് വീണ്ടും വിവാഹം കഴിക്കുന്ന വാര്‍ത്തയറിഞ്ഞ അമലപോള്‍ മൂഡ് ഓഫായി ഷൂട്ടിംഗ് സെറ്റ് വിട്ടെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിജയ് അമല പോളിനെ ജീവിതസഖിയാക്കിയത്. എന്നാല്‍ ഈ ബന്ധം ഒരു വര്‍ഷത്തിനകം വേര്‍പിരിയലിന്റെ വക്കിലെത്തി. അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്.