കൊച്ചി: കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നടി അമല പോളിനെതിരെ സദാചാര ആക്രമണം. ഇത്തവണ കുടുംബത്തോടൊപ്പമായിരുന്നു അമലയുടെ ക്രിസ്മസ് ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ അമല ഇന്നലെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം തുടങ്ങിയത്.
അമലയുടെ വസ്ത്രത്തിന്‍റെ ഇറക്കം കുറഞ്ഞുവെന്നും പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആക്രമണം. അടുത്തിടെയായി അമല പോള്‍ ഏത് ചിത്രം പോസ്റ്റ് ചെയ്താലും സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്. ക്രിസ്മസ് ആയിട്ട് അമ്മൂമ്മയുടെ അടുത്തിരിക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണി ഉടുത്തുകൂടെ എന്നാണ് ചിലരുടെ ചോദ്യം.
അമല ക്രിസ്ത്യാനികള്‍ക്ക് നാണക്കേടാണെന്നാണ് മറ്റൊരു കൂട്ടരുടെ പരിഭവം. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചിലര്‍ കമന്റില്‍ എഴുതുന്നുണ്ട്.
