ജയറാമിന്റെ നായികയായി അമലാ പോള്‍ അഭിനയിക്കുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിലാണ് അമലാ പോള്‍ നായികയാകുന്നത്.

മംമ്താ മോഹന്‍ദാസായിരിക്കും സിനിമയിലെ നായിക എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ തിരക്കുകള്‍ കാരണം മംമ്ത പിന്‍മാറുകയായിരുന്നു. ജയറാമിനും അമലാ പോളിനും പുറമേ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു, അനു സിത്താര, ശിവദ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.