ബോളിവുഡ് സിനിമയായ ക്വീന്‍ മലയാളത്തിലേക്ക്. രേവതിയായിരിക്കും സിനിമ സംവിധാനം ചെയ്യുക. അമലാ പോളാണ് സിനിമയിലെ നായികയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
കങ്കണ റണാവത്തായിരുന്നു ബോളിവുഡിലെ ക്വീനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കങ്കണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്മയത്വത്തോടെയുള്ള അഭിനയത്തിന് ദേശീയ അവാര്‍ഡും കിട്ടി. 2014ലെ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ക്വീന്‍ നേടിയിരുന്നു. ക്വീനിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഒരുങ്ങുന്നുണ്ട്.
