ഇന്തോനേഷ്യയിലെ ബാലിയില്‍ ആയുംഗ് നദിയില്‍ ഊഞ്ഞാലില്‍ നിന്ന് വെള്ളത്തിലേക്ക് വീഴുന്ന വീഡിയോയാണ് ആരാധകര്‍ക്കായി അമല പങ്കുവെച്ചത്.

ചാട്ടം പിഴച്ചതാണോ അതോ ഊഞ്ഞാലില്‍ നിന്ന് നദിയിലേക്ക് ചാടി നീന്തുന്നതാണോ എന്ന് വീഡിയോയില്‍ വ്യക്തമല്ല. എന്തായിരുന്നാലും, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കാണിച്ച സാഹസിക പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.