ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഢനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്.  നേരത്തെ ലീനയുടെ പരാതി ദുരുദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു സൂസി ഗണേശന്‍ പറഞ്ഞത്. അമല കൂടി രംഗത്തുവന്നതോടെ സൂസി ഗണേശന്‍റെ നില പരുങ്ങലിലാകുകയാണ്

ലോകമാകെ അലയടിക്കുന്ന മീ ടൂ ക്യാംപെയിന്‍ ഇന്ത്യയിലും ശക്തമാകുന്നു. കേന്ദ്രമന്ത്രി സ്ഥാനം അക്ബറിന് നഷ്ടമായതിന് പിന്നാലെ മീ ടു വെളിപ്പെടുത്തലുകള്‍ രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരറാണി അമല പോളും സംവിധായകനെതിരെ തുറന്നുപറച്ചിലുമായി രംഗത്തെത്തി.

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടംഗിനിടെ ഇയാള്‍ മോശമായി പെരുമാറിയെന്ന് അമല വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഢനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്. നേരത്തെ ലീനയുടെ പരാതി ദുരുദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു സൂസി ഗണേശന്‍ പറഞ്ഞത്. അമല കൂടി രംഗത്തുവന്നതോടെ സൂസി ഗണേശന്‍റെ നില പരുങ്ങലിലാകുകയാണ്.