തെന്നിന്ത്യന്‍ താരസുന്ദരി അമലാ പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ വിവാദങ്ങള്‍ക്കിടയിലൂടെയാണ് സഞ്ചരിക്കുന്നത്. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസാണ് ഇപ്പോള്‍ അമലയെ അലട്ടുന്നത്. എന്നാല്‍ പുതുച്ചേരിിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന്‍ കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് താരം.

Add Asianetnews as a Preferred SourcegooglePreferred

ഇത്തരം പ്രശ്‌നം അമലയുടെ പിന്നാലെ ഉണ്ടെങ്കിലും ആരാധകരെ അന്പരപ്പിച്ചുകൊണ്ട് പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് താരം. നേരത്തെ തന്‍റെ സെല്‍ഫി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് പുതിയ ഫോട്ടോ പങ്കുവച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ താരം മോഡേണ്‍ ആണെങ്കിലും സിനിമയില്‍ പലപ്പോഴും നാട്ടിമ്പുറത്തുകാരിയുടെ വേഷത്തിലാണ് താരം എത്താറുള്ളത്. എന്നാല്‍ അതിനെ തിരുത്തിക്കൊണ്ടാണ് ഇപ്പോഴത്തെ ഫോട്ടോ പ്രചരിക്കുന്നത്.