നിവിന്‍ പോളി നായകനായി റോഷന്‍ ആഡ്രൂസ് ചെയ്യുന്ന ചരിത്രസിനിമ കായംകുളം കൊച്ചുണ്ണിയില്‍ നിന്നും അമലപോളിനെ ഒഴിവാക്കിയെന്ന വാര്‍ത്ത മുന്‍പേ വന്നിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍കോഡ് പുരോഗമിക്കുകയാണ്. പ്രിയ ആനന്ദ് ആണ് ചിത്രത്തില്‍ നിവിന്‍റെ ഒപ്പം എത്തുന്നത്. നേരത്തെ അമലയുടെ ക്യാരക്ടര്‍ സ്കെച്ച് പോലും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ തന്നെ പുറത്താക്കിയതല്ല, ഡേറ്റ് പ്രശ്നം കാരണം ഞാന്‍ മറ്റൊരു പ്രോജക്ട് തിരഞ്ഞെടുത്തതാണെന്നാണ് അമല ഇപ്പോള്‍ വ്യക്തമാക്കുന്നത്. തനിക്ക് ജോലിയില്ലാത്ത അവസ്ഥയില്ലെന്നും ട്വിറ്ററില്‍ അമല പറയുന്നു. അമലയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയോ എന്ന നിരന്തരമായ ചോദ്യങ്ങള്‍ക്കാണ് താരത്തിന്‍റെ മറുപടി.
അതിനിടയില്‍ കേരളത്തിലെ ചരിത്ര കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കാസര്‍കോഡ് പുരോഗമിക്കുകയാണ്. നടന്‍ സൂര്യ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
