മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനും അര്‍ദ്ധനഗ്നയായ ചിത്രങ്ങള്‍ പങ്കുവച്ചതിനും തന്നെ ചീത്ത വിളിച്ച ട്രോളര്‍മാര്‍ക്കും സദാചാരാവാദികള്‍ക്കും ചുട്ട മറുപടിയുമായി ബോളിവുഡ് നടി അമീഷ പട്ടേല്‍. ചീത്തവിളികള്‍ക്ക് പകരമായി ഫോട്ടോഷൂട്ടിന്റെ വീഡിയോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചു.. മുന്‍പും കഴുത്തിറക്കം കൂടിയ ടാങ്ക് ടോപ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അമീഷ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 

View post on Instagram

 ഹൃത്വിക് ചിത്രം കഹോ നാ പ്യാര്‍ ഹെയിലൂടെ ബോളിവുഡിലെത്തിയ നടിയാണ് നാല്‍പത്തിയൊന്നുകാരിയായ അമീഷ. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്‌ളീല കമന്റുകളാണ് അമിഷായുടെ ഇന്‍സ്റ്റാഗ്രാം നിറയെ. 'ആന്റി' എന്നാണ് പലരും അമിഷയെ അഭിസംബോധന ചെയ്തിരിക്കുന്നത്. വസ്ത്രധാരണം ശരിയല്ലെന്നതിന്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങളിലെ സദാചാരവാദികള്‍ അമിഷയെ അക്രമിച്ചിരിക്കുന്നത്. എന്നാല്‍ അമീഷ ഇതിനൊരു മറുപടിയുമായി രംഗത്ത് വന്നിട്ടില്ല. പകരം ഫോട്ടോ ഷൂട്ട് വീഡിയോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

View post on Instagram