എമിജാക്സണ്‍ സ്വവര്‍ഗാനുരാഗിയോ താരത്തെ ഭാര്യയെന്ന് കൂട്ടുകാരി
തെന്നിന്ത്യന് നടി എമി ജാക്സണ് സ്വവര്ഗാനുരാഗിയാണോ എന്നതാണ് ആരാധകര്ക്കിടയിലെ ഇപ്പോഴത്തെ ചൂടുള്ള ചര്ച്ച. എമിയുടെ കൂട്ടുകാരി ട്വിറ്ററില് പങ്കുവച്ച ചിത്രമാണ് ഇത്തരമൊരു ചര്ച്ചയ്ക്ക് വഴി തെളിച്ചത്. വൈഫി എന്നാണ് എമിയെ ബ്രിട്ടീഷ് മോഡല് നീലം ഗില് വിശേഷിപ്പിച്ചത്. ഒപ്പം ബ്രൈഡ് ഇമോജി കൂടി നല്കിയതോടെ ഇരുവരും സ്വവര്ഗാനുരാഗികളാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്. നേരത്തേ നീലിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ച എമി വൈഫ് ലൈഫ് എന്നും കുറിച്ചിരുന്നു.
പ്രമുഖ ബ്രാന്റുകളുടെയെല്ലാം മോഡലാണ് 23കാരിയായ നീലം. വിയന്നയില് നടന്ന ലൈഫ് ബോള് ഇവന്റില് പങ്കെടുക്കവെ എടുത്ത ചിത്രങ്ങളാണ് ട്വിറ്ററില് പങ്കുവച്ചത്. അതേസമയം ബിസിനസ്സുകാരനായ ബ്രിട്ടീഷ് വംശജന് ജോര്ജ് പനായോട്ടുമായി താരം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമുണ്ട്. പ്രണയ ദിനത്തിന്റെ അന്ന് ആശംസകളോടൊപ്പം ജോര്ജിന്റെ ഫോട്ടോയും എമി ആരാധകര്ക്കായി പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള് ശക്തമാകുന്നത്.
