നിവിൻ പോളിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ കൺമണിയേ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. വിഷ്ണു വിജയ് സംഗീതം നൽകി ആലപിച്ച ഈ ഗാനത്തിന്റെ വരികൾ എഴുതിയത് സുഹൈൽ കോയയാണ്.
നിവിൻ പോളിയുടെ ബ്ലോക് ബസ്റ്റർ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ ലിറിക് വീഡിയോ റിലീസ് ചെയ്തും. 'കൺമണിയേ..കൺമൊഴിയേ..' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സുഹൈൽ കോയയുടേതാണ് വരികൾ.
ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 330 കോടിയിലധികം രൂപ കളക്ട് ചെയ്തിട്ടുണ്ട്. നിലവിൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ജിയോ ഹോട്സ്റ്റാറിന് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.



