സംവിധായകനായി എപ്പോള്‍?- അമിതാഭ് ബച്ചന്റെ മറുപടി
നൂറിലധികം സിനിമകളില് അമിതാഭ് ബച്ചന് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ മറ്റ് പല മേഖലകളിലും അമിതാഭ് ബച്ചന് പ്രതിഭ തെളിയിച്ചിട്ടുണ്ട്. സംവിധായകനായും അമിതാഭ് ബച്ചനെ ഉടനെ കാണാം എന്ന് അടുത്തിടെ വാര്ത്തകളുണ്ടായിരുന്നു. എന്നാല് സംവിധായകനാകുക എപ്പോഴെന്ന് മാധ്യമപ്രവര്ത്തകര് ചോദിച്ചപ്പോള് ആ വാര്ത്ത തെറ്റാണെന്നാണ് അമിതാഭ് ബച്ചന് പറയുന്നത്.
സംവിധാനത്തെ കുറിച്ച് എനിക്ക് പരിമിതമായ അറിവേ ഉള്ളൂ. ഷൂട്ട് ചെയ്യുമ്പോള് സംവിധായകന്റെ മനസ്സില് എന്തൊക്കെയാകും എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായില്ല. ഞാന് ഒരിക്കലും ഒരു സംവിധായകനാകില്ല. അഭിനയത്തിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- അമിതാഭ് ബച്ചന് പറയുന്നു.
102 നോട്ട് ഔട്ട് ആണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ സിനിമ. ചിത്രത്തില് ഋഷി കപൂറും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നുണ്ട്.
