ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു

പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ പിങ്കിനു ശേഷം വീണ്ടും അമിതാഭ് ബച്ചനും തപ്സിയും ഒന്നിക്കുന്നു. ബാഡ്‍ല എന്ന ചിത്രം ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സുജോയ് ഘോഷ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ദ ഇൻവിസിബിള്‍ ഗസ്റ്റ് എന്ന ചിത്രത്തിന്റെ റീമേക്കായിരിക്കും ഇത്. ലണ്ടണ്‍, സ്കോ‍ട്‍ലാൻഡ് എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പിങ്കിന്റെ വിജയം വീണ്ടും ആവര്‍ത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് തപ്സി പറയുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ ആള്‍ക്കാര്‍ കാത്തുനില്‍ക്കുകയാണ്. എനിക്ക് രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. അതിന്റെ ത്രില്ലിലാണ് താനെന്നും തപ്‍സി പറയുന്നു.