അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബ്രഹ്‍മാസ്ത്ര

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബ്രഹ്‍മാസ്ത്ര. ബള്‍ഗേറിയയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം ആരാധകര്‍ക്കായി ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അമിതാഭ് ബച്ചൻ.

രണ്‍ബിര്‍ കപൂര്‍ ആണ് ചിത്രത്തിലെ നായകൻ. ആലിയ ഭട്ടാണ് നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഇതാദ്യമായാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. നാഗാര്‍ജുനയും ചിത്രത്തിലുണ്ട്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 സ്വാതന്ത്ര്യദിനത്തില്‍ ചിത്രം റിലീസ് ചെയ്യും.