കൊച്ചി: കൊച്ചിയില്‍‌ താരസംഘടന അമ്മയുടെ അടിയന്തര യോഗം ചേരുന്നു. അമ്മ എക്സീക്യൂട്ടീവ് അനൗപചാരിക യോഗമാണ് ചേരുന്നത്. മമ്മൂട്ടിയാണ് യോഗം വിളിച്ചത്. ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിങ്ങനെയുള്ളവര്‍ പങ്കെടുക്കുന്നു. അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എംപി ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ തന്നെ ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ എടുത്തത്. അതേ സമയം ഫെഫ്ക ദിലീപിനെ ഒഴിവാക്കി. അതേ സമയം തന്നെ എംഎല്‍എയും സിനിമതാരവുമായ മുകേഷിന്‍റെ കൊല്ലത്തെ വീടിന് സുരക്ഷ ശക്തമാക്കി. നേരത്തെ അമ്മയോഗത്തില്‍ ദിലീപ് വിഷയത്തില്‍ മുകേഷ് മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു.