കൊച്ചി: സംവിധായകന്‍ വിനയന് ഏര്‍പെടുത്തിയിരുന്ന വിലക്ക് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നീക്കി. ഇതോടെ താരങ്ങള്‍ക്ക് ഇനി വിനയന്‍ ചിത്രങ്ങളുമായി സഹകരിക്കാം. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് വിനയനുള്ള വിലക്ക് നീക്കുന്നതായി താര സംഘടന അറിയിച്ചത്. കലാഭവന്‍ മണിയെക്കുറിച്ച് താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍മാരായ സിദ്ദിഖിനേയും ഗണേഷ് കുമാറിനെയും വിനയന്‍ ക്ഷണിച്ചിട്ടുണ്ട്.