ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞയാള്‍ക്ക് ഗായിക അമൃത സുരേഷിന്‍റെ ശക്തമായ മറുപടി. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് അസഭ്യ കമന്‍റ് ഇട്ടയാള്‍ക്ക് അമൃത മറുപടി നല്‍കി. നാമെല്ലാവരും അമ്മയുടെ ഉദരത്തില്‍ നിന്നാണ് വന്നതെന്നും അമൃത പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുഞ്ഞികൃഷ്ണന്‍ അംബികാനഗര്‍ എന്നയാളാണ് അമൃതയുടെ ഫെയ്‌സ്ബുക്ക് വാളില്‍ അസഭ്യ കമന്‍റ് ഇട്ടത്. ആദ്യം കമന്‍റ് അവഗണിക്കാമെന്ന് കരുതിയെങ്കിലും ഇത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതാണ് ശരിയെന്ന് തോന്നിയെന്നും ഇതാണ് പോസ്റ്റിടാന്‍ കാരണമെന്നും അമൃത പറഞ്ഞു. 

അസഭ്യ കമന്റിനെതിരെ സംസാരിച്ച എല്ലാവര്‍ക്കും നന്ദി. ഒരു സ്ത്രീയ്ക്കും ഈ അവസ്ഥ സംഭവിക്കരുത്. വൃത്തികെട്ട കമന്റില്‍ യേശുദാസ് സാറിനെ വലിച്ചിഴച്ചത് ഒട്ടും ശരിയായില്ലെന്നും അമൃത കൂട്ടിച്ചേര്‍ത്തു.