അശ്ലീല കമന്റിന് രൂക്ഷ മറുപടിയുമായി അമൃത സുരേഷ്
അശ്ലീല കമന്റ് പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് ഗായിക അമൃത സുരേഷ്. ഇൻസ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്കാണ് ഒരാള്‍ അശ്ലീല കമന്റിട്ടത്. അടിവസ്‍ത്രമെവിടെ എന്ന് ചോദിച്ചാണ് ഒരാള്‍ അമൃതയ്‍ക്ക് സ്വകാര്യ സന്ദേശമയച്ചത്. അതിന്റെ സ്‍ക്രീൻ ഷോട്ട് ഷെയര്‍ ചെയ്‍തായിരുന്നു അമൃതയുടെ മറുപടി.
ഇന്നെനിക്ക് ഇൻസ്റ്റാഗ്രാമിലൂടെ ലഭിച്ച സന്ദേശത്തിന്റെ സ്‍ക്രീൻ ഷോട്ടാണ് ഇത്. ഈ മാന്യന്റെ ചോദ്യത്തിന് ആര്‍ക്കെങ്കിലും മറുപടി നല്‍കാമോ നാണക്കേട് എന്നായിരുന്നു അമൃത പറഞ്ഞത്. അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരാധകര്‍ രംഗത്ത് എത്തി. ഇങ്ങനെയുള്ളവരാണ് പീഡനവീരൻമാരായി മാറുന്നതെന്നും നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രതികരണങ്ങള്‍.
