ഇംഗ്ലണ്ട് നടി എമി ജാക്സണ്‍ മദ്രാസിപ്പട്ടണത്തിലൂടെയാണ് തമിഴകത്തിന്റെ താരസുന്ദരിയാകുന്നത്. പിന്നീട്, വിക്രമിന്റെ താണ്ഡവം, വിജയ്‍യുടെ തെറി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴത്തിന്റെ മുന്‍നിര നായികയായി. ഇപ്പോള്‍ രജനീകാന്തിന്റെ 2.o. എന്ന ചിത്രത്തിന്റെ തിരക്കിലാണ് എമി. എമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത താരസുന്ദരിയുടെ പ്രണയത്തെ കുറിച്ചാണ്.

ഫ്രഞ്ച് വ്യവസായിയായ ഴീന്‍ ബെര്‍ണാര്‍ഡ് ഫെര്‍ണാണ്ടസ് വെര്‍സിനിയാണ് എമിയുടെ പുതിയ കാമുകന്‍. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കണ്ടത്. അടുത്തിടെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ഇരുവരും ഒന്നിച്ചുവെന്നാണ് ഗോസിപ്പ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ യുകെ മാധ്യമങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്‍തു.