തിരുവനന്തപുരം: ഇന്‍ഫോസിസിലെ ഒരു കൂട്ടം ടെക്കികള്‍ ഒരുക്കിയ ഓണഗാനം ശ്രദ്ധേയമാകുന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ യൂട്യൂബില്‍ ലക്ഷങ്ങളെ കാഴ്ചക്കാരായി ലഭിച്ച ഗാനം നിറപുഞ്ചിരി എന്ന പേരിലാണ് ഇറക്കിയിരിക്കുന്നത്. തിരുവനന്തപുരം ഇന്‍ഫോസിസിലെ വാര്‍ഷിക സാംസ്കാരിക പരിപാടി ഉത്സവിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആല്‍ബം ഇറക്കിയത്.

ഗാനത്തിന്‍റെ ആശയവും തിരക്കഥയും ശ്രീജിത്ത് വള്ളത്തോളിന്‍റെയാണ്. ബിബിന്‍ ഗോപിനാഥ് ആണ് സംവിധാനം നിര്‍വഹിച്ചത്. വിനീത് വിജയനാണ് ഛായഗ്രഹണം നിര്‍വഹിച്ചത്. കിരണ്‍ ഗംഗാധരന്‍റെ വരികള്‍ക്ക് അനൂപാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ബാലചന്ദ്രന്‍, ശരണ്യ നായര്‍, സ്നേഹ രാജറാംദാസ്,സഞ്ജയ് രാജ് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാവേലി എക്സ്പ്രസ് എന്ന ബാനറിലാണ് മ്യൂസിക്ക് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. കേരളേറ്റീവ് കണക്ട് ആല്‍ബത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്.
