ശ്രീദേവിക്ക് പ്രതിഫലം 5000, രജനികാന്തിന് 2000 മാത്രം!

അന്തരിച്ച ശ്രീദേവിയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്നും പല മാധ്യമങ്ങളിലും. അതേസമയം ശ്രീദേവി പങ്കെടുത്ത പഴയ അഭിമുഖങ്ങളുടെയും പ്രോഗ്രാമുകളുടെയും വീഡിയോയും വൈറലാകുകയാണ്. പ്രകാശ് രാജിന് ഒപ്പം പങ്കെടുത്ത ഒരു പ്രോഗ്രാമില്‍ ശ്രീദേവി ശമ്പളത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മൂണ്ട്രു മുടിച്ചു എന്ന സിനിമയ്‍ക്ക് ശ്രീദേവിക്ക് പ്രതിഫലം കിട്ടിയത് 5000 രൂപയാണ്. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് കിട്ടിയത് വെറും 200 രൂപയായിരുന്നു. മികച്ച നടനായ കമല്‍ഹാസന് കിട്ടിയത് 35000 രൂപയും. രജനികാന്ത് തന്റെ കുടംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയാളാണെന്നും കമല്‍ഹാസനെ പോലെ ഒരു മികച്ച നടനാകാന്‍ കഠിനാദ്ധ്വാനം നടത്തിയിരുന്നുവെന്നും ശ്രീദേവി ആ വീഡിയോയില്‍ പറയുന്നു. മികച്ച പ്രകടനം നടത്താന്‍ കണ്ണാടിക്കു മുമ്പില്‍ രജനീകാന്ത് പരിശീലിക്കാറുണ്ടായിരുന്നുവെന്നും ശ്രീദേവി പറയുന്നു.