ഡിജിറ്റല്‍ യുഗത്തില്‍ സിനിമകളോടൊപ്പം വള‍ർന്നുവരുന്ന ഒന്നാണ് ഹ്രസ്വചിത്രങ്ങൾ. മിനിറ്റുകള്‍ കൊണ്ട് കാണികളെ കൈയിലെടുക്കുന്നതില്‍ ഹ്രസ്വചിത്രങ്ങൾ മുമ്പിലാണ്. അത്തരത്തില്‍ വ്യത്യസ്തമായ ഒന്നാണ് 'അണലി' എന്ന ഹ്രസ്വചിത്രം. രാത്രിയില്‍ കാറിന്‍റെയും മൊബൈലിന്‍റെയും വെളിച്ചത്തിലാണ് ഈ ഹ്രസ്വചിത്രം മനോഹരമായി ചിത്രീകരിച്ചത്. 

ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വചിത്രമാണ് അണലി. ഇരിങ്ങല്‍ സ്വദേശിയായ ഫെബിന്‍ സിദ്ധാര്‍ഥാണ് കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചത്. ഒരാളെ അണലി കടിച്ചാല്‍ എന്തായിരിക്കും അയാളുടെ മനസ്സിലൂടെ പോകുന്നത് എന്നാണ് ചിത്രം കാണിക്കുന്നത്. മനോജ് കെപിഎസി, അജീഷ്, മിനി, സുജിത്ത് ജി ഗിരിധര്‍, സുജിത് എന്‍.കെ, പ്രണവ് മോഹന്‍, റെജി മാവേലിക്കര എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.