കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് തുടർന്ന് നടൻ വിനായകനെതിരെ കേസെടുത്തു.

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടർന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. വനിത പൊലീസുകാരോട് അടക്കം വിനായകൻ തട്ടിക്കയറി. സ്റ്റേഷനിലും ബഹളം തുടർന്നു. മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വിനായകനെതിരെ കേസ് എടുത്തത്. ഹോട്ടൽ ജീവനക്കാരൻ മർദ്ദിച്ചെന്നായിരുന്നു വിനായകൻ്റ ആരോപണം. 

Operation Sindoor | Asianet News Live | Malayalam News Live | Kerala News | Live Breaking News