ആൻഡ്രിയയും സിദ്ധാർത്ഥും ഒന്നിക്കുന്ന ചിത്രമാണ് അവള്‍. ചിത്രത്തില്‍ സിദ്ധാര്‍‌ഥും ആന്‍ഡ്രിയയും തമ്മിലുള്ള ലിപ്‍ലോക്ക് രംഗങ്ങളുണ്ട്. ഇത് വിവാദമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ലിപ്‍ലോക് രംഗങ്ങളെ കുറിച്ച് പ്രതികരണവുമായി ആന്‍ഡ്രിയ രംഗത്ത് എത്തിയിരിക്കുന്നു.

ഇപ്പോഴത്തെ സിനിമകൾ ജീവിതവുമായി അടുത്ത് നിൽക്കുന്നവയാണെന്നും ജീവിതത്തിൽ ലിപ് ലോക്ക് ഉള്ളതു പോലെ സിനിമയിലും ഉണ്ടാകുമെന്നും ആൻഡ്രിയ പറയുന്നു. 'എന്നെ സംബന്ധിച്ച് ഇതു വലിയ കാര്യമൊന്നും അല്ല, അതിനി ഓഫ്സ്ക്രീനിൽ ആയാലും ഓൺസ്‍ക്രീനിൽ ആയാലും. എന്റെ സമ്മതത്തോടെ തന്നെയാണ് സിദ്ധാർത്ഥുമായി ലിപ് ലോക് ചെയ്‍തത്- ആന്‍ഡ്രിയ പറയുന്നു. മിലിൻഡ് റാവു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് ഒരുക്കിയിരിക്കുന്നത്.