Asianet News MalayalamAsianet News Malayalam

യുവനടനെ ബൈക്കില്‍ വലിച്ചിഴച്ചു; അനീഷ് മോഷ്ടാക്കളെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

anees h g menon catch thief in near his home
Author
First Published Dec 29, 2017, 3:01 PM IST

നായകന്‍ കള്ളനെ പിടികൂടുന്ന സിനിമകളില്‍ പലപ്പോഴും കാണാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്‍ കള്ളനെ പിടികൂടിയാലോ? അത്തരമൊരു സംഭവമാണ് യുവനടന്‍ അനീഷ് ജി. മേനോന്റെ ജീവിതത്തിലും സംഭവിച്ചത്. 

അയല്‍ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച പിടിച്ചു പറി സംഘത്തെ സാഹസികമായി കീഴ്‌പ്പെടുത്തിയിരിക്കുകയാണ് നടന്‍ അനീഷ് ജി നായര്‍. വീടിന് സമീപത്ത് നിന്ന് സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റും അയല്‍വാസിയുമായ വ്യക്തിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരങ്ങുന്ന സംഘത്തെയാണ് അനീഷ് നേരിട്ടത്.

ഏജന്റിന്റെ നിലവിളി കേട്ട് ഓടിയെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്ന ആളുടെ കഴുത്തില്‍ പിടികൂടി. എന്നാല്‍ മോഷ്ടാക്കള്‍ താരത്തെ റോഡില ൂടെ വലിച്ചിഴച്ച് മീറ്ററുകളോളം മുന്നോട്ടു പോകുകയും ചെയ്തു.

 ബൈക്കില്‍ വലിച്ചിഴച്ചെങ്കിലും അനീഷ് മോഷ്ടാക്കളുടെ പിടിവിട്ടില്ല. പിന്നീട് അടുത്തുള്ള കുട്ടികളുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അന്‍സാറിനെയാണ് അനീഷ് പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെട്ടു.

 മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ അനീഷിന് പരിക്കേറ്റിറ്റുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വിശ്രമത്തിലാണ്.  സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു അനീഷ്.
 

Follow Us:
Download App:
  • android
  • ios