മലയാളത്തിന്‍റെ സ്വന്തം വിന്‍സന്‍റ് പെപ്പെയും അപ്പാനി രവിയും തെലുങ്കിലേക്ക്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ പല്ലിശേരി സംവിധാനം ചെയ്തത അങ്കമാലി ഡയറീസിന്‍റെ തെലുങ്ക് പതിപ്പില്‍ വിശ്വവക് സെന്‍ നായകനാവും. അങ്കമാലിയിലെ പന്നി കച്ചവടത്തിന്‍റെ പശ്ചാത്തലത്തിലൊരുക്കിയ പരീക്ഷണ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. മലയാളത്തിന്‍റെ പാത പിന്തുടര്‍ന്ന് 80ഓളം പുതുമുഖ താരങ്ങള്‍ തെലുങ്ക് പതിപ്പില്‍ അഭിനയിക്കും. 

കഥയില്‍ ചെറിയ മാറ്റങ്ങളോടെയാണ് സിനിമ തെലുങ്കില്‍ പുനര്‍നിര്‍മ്മിക്കുന്നത്. അങ്കമാലിക്കു പകരം ഹൈദരാബാദിലെ ഗുണ്ടാ സംസ്കാരത്തിന്‍റെ കഥയാണ് സിനിമ പറയുകയെന്ന് നായകന്‍ വിശ്വവക് സെന്‍ പറഞ്ഞു. റിയലിസ്റ്റിക് കഥാപരിചരണം എന്ന നിലയില്‍ വലിയ സ്വീകാര്യത ലഭിച്ച അങ്കമാലി ഡയറീസ് തെലുങ്കിലും അതേ ആഖ്യാനശെലിയിലാണ് നിര്‍മ്മിക്കുന്നത്.