ഹോളിവുഡ്: ബ്രാഡ്പിറ്റും ആഞ്ചലീന ജോളിയും തമ്മില്‍ പിരിഞ്ഞത് ലോക മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്തയായിരുന്നു. ആറു മക്കളുമൊത്ത് സുന്ദരമായ കുടുംബ ജീവിതം എന്ന് ലോകം കരുതിയ കുടുംബത്തിന്‍റെ പിരിയല്‍ വാര്‍ത്ത ശരിക്കും വിനോദ ലോകത്തെ ഞെട്ടിച്ചു. 

ഹോളിവുഡിലെ മാതൃക ദമ്പതികളായ ബ്രാഞ്ചലീന എന്ന ബ്രാന്‍റാണ് ഇവിടെ തകര്‍ന്നത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് ആഞ്ചലീനയുടെ ജീവിതമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസികമായ തളര്‍ന്ന താരം വിഷാദ രോഗത്തിന്റെ പിടിയിലാണ്. 

ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മുഴുവന്‍ സമയവും പുകവലിയാണ്. സ്തനാര്‍ബുദത്തോടെ ലഹരികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച താരം വീണ്ടും ലഹരിക്കടിപ്പെടുന്നു. ആറു മക്കള്‍ക്കു വേണ്ടിയാണ് തന്റെ ജീവിതമെന്നു പറഞ്ഞ ജോളിക്ക് വേര്‍പിരിയലിനെ അതിജീവിക്കാനായിട്ടില്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.