അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ സിനിമയില്‍ ഫഹദാണ് നായകന്‍ എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തുമായി ചേര്‍ന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ തിരക്കഥ ഒരുക്കുന്ന തിരക്കഥയില്‍ ഫഹദ് നായകനാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പുതുമുഖങ്ങളായിരിക്കും അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നാണ് പുതിയ വാര്‍ത്ത.


യുവാക്കള്‍ പ്രധാന കഥാപാത്രമായി വരുന്ന സിനിമ അഡ്വഞ്ചറസ് മൂവി ആയിരിക്കും. അനില്‍ രാധാകൃഷ്ണ മേനോനും എന്‍ പ്രശാന്തും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. തൃശൂര്‍ പശ്ചാത്തലമായി ആയിരിക്കും സിനിമ ഒരുങ്ങുക. നെടുമുടി വേണുവും നൈല ഉഷയും സിനിമയിലുണ്ടാകും.