സിനിമകളുടെ പേര് വ്യത്യസ്തമാക്കുന്നതില്‍ ശ്രദ്ധ കാട്ടുന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. അനില്‍ രാധാകൃഷ്ണ മേനോന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ സിനിമകളെല്ലാം പേരിന്റെ പുതുമ കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമയ്‍ക്കും ഒരു വ്യത്യസ്തമായ പേരാണ്. ദിവാൻജി മൂല ഗ്രാന്റ് പ്രി (ക്സ്) എന്നാണ് പുതിയ സിനിമയ്ക്കു പേരിട്ടിരിക്കുന്നത്.

 കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തുമായി ചേര്‍ന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. യുവാക്കള്‍ പ്രധാന കഥാപാത്രമായി വരുന്ന സിനിമ അഡ്വഞ്ചറസ് മൂവി ആയിരിക്കും. നെടുമുടി വേണുവും നൈല ഉഷയും സിനിമയിലുണ്ടാകും.