യുവ സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയാണ് ഇപ്പോള്‍ കോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച. എന്നാല്‍ ആ വീഡിയോയില്‍ താനല്ല എന്ന് വ്യക്തമാക്കി ഇപ്പോള്‍ അനിരുദ്ധ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ വീഡിയോ എന്റേതല്ല. എന്നെപ്പോലുള്ള മറ്റാരുടേതോ ആണ് അത്. ഞാന്‍ സാധാരണയായി താടി വളര്‍ത്താറുണ്ട്. എന്റെ ഇടംകയ്യില്‍ പച്ച കുത്തിയിട്ടുമുണ്ട്. ആ വീഡിയോയിലുള്ള വ്യക്തിയുടെ ശരീരത്തില്‍ ഇങ്ങനെയൊന്നുമില്ല. അപ്പോള്‍ അത് ഞാന്‍ ആകുന്നത് എങ്ങനെ- അനിരുദ്ധ് പറയുന്നു.
