ലിസ വീണ്ടും വരുന്നു, അഞ്ജലിയായി!

ഒരുകാലത്ത് മലയാളി പ്രേക്ഷകരെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്നു ലിസ. ചിത്രം ഹിറ്റായതിനെ തുടര്‍ന്ന് വീണ്ടും ലിസ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമെത്തി. തമിഴില്‍ മൈ ഡിയര്‍ ലിസ എന്ന പേരിലും ചിത്രം റിലീസ് ചെയ്‍തു. ഇപ്പോഴിതാ വീണ്ടും ലിസ വരുന്നു. തമിഴ് നടി അഞ്ജലിയാണ് ലിസയായി എത്തുന്നത്.

രാജു വിശ്വനാഥ് ആണ് ലിസ സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായിട്ട് ഒരേസമയമായിരിക്കും ചിത്രീകരണം. ക്ലീഷേ ഹൊറര്‍ ചിത്രമായിരിക്കില്ല ഇതെന്ന് സംവിധായകൻ പറയുന്നു. ത്രീഡി ചിത്രമായിട്ടാണ് ലിസ ഒരുക്കുന്നത്. പഴയകാല ലിസയുടെ റീമേക്കല്ല ഇതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പി ജെ മുത്തയ്യ ആണ് ഛായാഗ്രാഹകൻ. ധയാനിധി സംഗീത സംവിധാനം നിര്‍വഹിക്കും.