അനൂപ് മേനോന്റെ തിരക്കഥയില്‍ വീണ്ടും ഒരു സിനിമ ഒരുങ്ങുന്നു. ചിത്രത്തിലെ നായകനും അനൂപ് മേനോന്‍ തന്നെ. സജി സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രം ഒരു പ്രണയകഥയായിരിക്കും. ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആന്‍ഗ്രി ബേബിസ് ഇന്‍ ലൗവ്, ഷീ ടാക്സി എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്പ് സജീ സുരേന്ദ്രനും അനൂപ് മേനോനും ഒന്നിച്ചത്. അനൂപ് മേനോന്‍ വി കെ പ്രകാശിനു വേണ്ടിയും രണ്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നുണ്ട്. ഏഴ് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഒന്ന്. മറ്റൊന്ന് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും.