ഓണ്‍ലൈനിലെ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അന്‍സിബ. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നതെന്തിനാണെന്ന് അന്‍സിബ ചോദിക്കുന്നു. ഞാന്‍ വലിയ ആളൊന്നുമല്ല, ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്. തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം, നരകത്തില്‍ പോകില്ല, നരകം ഇല്ല, അന്‍സിബയും നരകത്തില്‍ പോകില്ല, ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ല. ഒരു ടെലിവിഷൻ പരിപാടിയിലും എന്റെ ഫോട്ടോ തെറ്റായ രീതിയിൽ ഉപയോഗിച്ചു- അന്‍സിബ പറയുന്നു. ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോയിലൂടെയാണ് അന്‍സിബയുടെ പ്രതികരണം.