ആദ്യം മൗനം പാലിച്ചെങ്കിലും തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് നടി ഇപ്പോള്‍. സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകും എന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ബോളിവുഡില്‍ കൂടുതലും മുസ്ലീം താരങ്ങളാണ്. പിന്നെ മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് അന്‍സിബ ചോദിക്കുന്നു.
അഭിനേതാവിന്റെ ഗുണം സിനിമയില്‍ അവര്‍ക്ക് ഏത് മത വിശ്വാസി ആയിട്ടും അഭിനയിക്കാം. കമന്‍റുകള്‍ ഞാന്‍ നോക്കാറില്ല. മോശം പറയുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല.
എനിക്ക് എഫ്ബി അക്കൗണ്ട് ഇല്ല. ഉള്ളത് പേജ് ആണ്. അത് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്‍സിയാണ്. വീട്ടുകാരുടെ പിന്തുണ ഉണ്ട് അത് മതി എന്നും താരം വ്യക്തമാക്കുന്നു.
