മോഹന്‍ലാലിനെ കണ്ട് അന്തംവിട്ട് അന്തിക്കാട്

തേന്‍കുറിശി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സെറ്റിലെത്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സെറ്റിലെങ്ങും മോഹന്‍ലാലിനെ കാണാന്‍ സാധിച്ചില്ല മാണിക്യം മാത്രമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് അന്തിക്കാട് പറയുന്നു. മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച അമ്പരപ്പിച്ചെന്ന് സത്യന്‍ അന്തിക്കാട് വിലയിരുത്തി. പ്രണവിന്റെ സഹോദരനെ പോലെയാണ് ലാലിനെ കണ്ടപ്പോളെന്ന് സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഒടിയന് വേണ്ടി കാത്തിരിക്കുന്നെന്ന് സത്യന്‍ അന്തിക്കാട് വിശദമാക്കി.