Asianet News MalayalamAsianet News Malayalam

ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസന്‍: ആന്‍റണി പെരുമ്പാവൂര്‍

 'ഉദയനാണ് താരം' വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ അതിന്‍റെ രണ്ടാം ഭാഗവും ഇറക്കി. അതേപ്പറ്റി  ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നു വരെ ചാനലുകളില്‍ വന്നിരുന്ന് ശ്രീനിവാസന്‍ പറഞ്ഞു

Antony Perumbavoor accused of threatening Sreenivasan
Author
Kochi, First Published Dec 12, 2018, 12:30 PM IST

ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചത് നടന്‍ ശ്രീനിവാസന്‍റെ പ്രതികരണമാണെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍.  മോഹന്‍ലാലിനെ കളിയാക്കിയുള്ളതാണെന്ന് അറിഞ്ഞും, മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം. അത് വിജയിച്ചതോടെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ അതിന്‍റെ രണ്ടാം ഭാഗം ഇറക്കി. അതേപ്പറ്റി ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളില്‍ വന്നിരുന്ന് ശ്രീനിവാസന്‍ പറഞ്ഞുവെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.

അഭിമുഖത്തില്‍ ആന്‍റണി പറയുന്നത് -

'ലാല്‍ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി. അതില്‍ ശ്രീനിവാസന്‍തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.

അന്നു വൈകീട്ട് ശ്രീനിവാസന്‍ ചാനലുകളിലെത്തി ആന്‍ണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെപേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണ് പറഞ്ഞത്. 'ഫാന്‍സ് അസോസിയേഷന്‍ മാഫിയ' എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാല്‍ 'ആന്റണീ, ഈ കേട്ടതു ശരിയാണോ' എന്നുചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതെന്തിനാണെന്നു മനസിലാകുന്നില്ല.

ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ട്  കാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല' -  ആന്റണി പറഞ്ഞു.

Follow Us:
Download App:
  • android
  • ios