സ്വപ്ന സഞ്ചാരി എന്ന കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവന്‍ പോളിയുടെ നായികയായും അനു തിളങ്ങി. എന്നാല്‍ മലയാളത്തേക്കാള്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളത് തെലുങ്കിലാണ്. മുന്‍നിര താരങ്ങളോടൊപ്പം അനു അഭിനയിക്കുന്നത്.
പവര്‍സ്റ്റാര്‍ നായകനായെത്തുന്ന അഗ്‌നതാ വാസി എന്ന ചിത്രമാണ് അനു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരാധകരുമായി സംവദിക്കാന്‍ അനു ഫേസ്ബുക്കില്‍ ലൈവിലും എത്തിയിരുന്നു. ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്.
അനുവിന്റെ ആദ്യ ഫേസ്ബുക്ക് ലൈവായിരുന്നു അത്. സാരിയില്‍ ഗ്ലാമര്‍ലുക്കിലാണ് അനു എത്തിയത്. താരം സുന്ദരിയാണങ്കിലും ശരീരപ്രദര്‍ശനമാണ് വീഡിയോയില്‍ നടത്തിയതെന്ന് ആരാധകര്‍ പറഞ്ഞു. വീഡിയോയ്ക്കിടയില്‍ സാരിയുടെ ഡിസൈന്‍ പ്രദര്‍ശിപ്പിക്കാനായി എണീറ്റ് നില്‍ക്കുകയും ബ്ലൗസിന്റെ ഡിസൈന്‍ തിരിഞ്ഞും മറിഞ്ഞും ഫാന്‍സിന് കാണിക്കുകയും ചെയ്തു.
