നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവെല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. റെഡ് മാസികയ്ക്ക് വേണ്ടിയായിരുന്നു അനുവിന്റെ ഹോട്ട് ഫോട്ടോഷൂട്ട്.

സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അനു വിശാലിന്റെ മിഷ്‌കിന്‍ ചിത്രം തുപ്പറിവാലനിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.