ആക്ഷന്‍ ഹീറോ ബിജുവിലെ നായികായി മലയാളികളുടെ പ്രിയം നേടിയ അനു ഇമ്മാനുവേല്‍ തമിഴകത്തും കയ്യടി നേടുകയാണ്. തുപ്പറിവാളന്‍ എന്ന സിനിമയിലൂടെയാണ് അനു ഇമ്മാനുവേല്‍ തമിഴകത്ത് തിളങ്ങുന്നത്. ചിത്രത്തില്‍ പോക്കറ്റടിക്കാരിയെയാണ് അനു ഇമ്മാനുവേല്‍ അവതരിപ്പിച്ചിരിക്കുന്നത്.

മിഷ്‍കിന്‍ ആണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. വിശാല്‍ ആണ് നായകന്‍. ആന്‍ഡ്രിയയും സിമ്രാനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.